തിരുവനന്തപുരം: വയനാട് ദുരന്തത്തി കാട്ടുന്ന അവഗണനയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക്. വയനാട് ദുരന്തത്തില്‍ കേരളത്ത...
തിരുവനന്തപുരം: വയനാട് ദുരന്തത്തി കാട്ടുന്ന അവഗണനയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക്. വയനാട് ദുരന്തത്തില്‍ കേരളത്തിന് ആവശ്യമായ സഹായധനം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു. കേരളത്തിനുളള സഹായം വേഗത്തിലാക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു.
വയനാട്ടിലെ യഥാര്‍ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം, ഭരണപക്ഷത്തിന് വിധേയപ്പെട്ടുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആരോപിച്ചു. നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി സതീശന്‍ അന്തര്‍ധാരയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് സഹായം നല്‍കുന്നതില്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതിയും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ഡിവിഷന്‍ ബെഞ്ചാണ് മൂന്നാഴ്ചക്കകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ചത്.
Key words: Wayanad Tragedy, Central Govt, Kerala Government
COMMENTS