ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കിയ മല്‍സരമായിരുന്നു ജുലാന മണ്ഡലത്തിലേത്. ഗുസ്തിതാരം വിനേഷ് ഫോഗട്ട് കോണ്‍ഗ്രസ്...
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കിയ മല്‍സരമായിരുന്നു ജുലാന മണ്ഡലത്തിലേത്. ഗുസ്തിതാരം വിനേഷ് ഫോഗട്ട് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. എന്നാലിതാ 6140 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജുലാനയുടെ തിരഞ്ഞെടുപ്പ് ഗോദയില്‍ അവര്‍ എതിരാളികളെ മലര്‍ത്തിയടിച്ചത്.
ബിജെപി സ്ഥാനാര്‍ത്ഥി യോഗേഷ് ബൈരാഗിനെ പിന്നാലാക്കിയാണ് വിനേഷിന്റെ കുതിപ്പ്. വിനേഷ് ഫോഗട്ട് ജയിച്ചതോടെ, നീണ്ട 19 വര്‍ഷത്തിന് ശേഷം ജുലാന മണ്ഡലം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനെ ഇത് സഹായിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) സ്ഥാനാര്‍ത്ഥി അമര്‍ജീത് ധണ്ഡ വിജയിച്ചതോടെ ജുലാനയില്‍ കോണ്‍ഗ്രസിന് മൂന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞിരുന്നു. ആകെ വോട്ടിന്റെ 12 ശതമാനം മാത്രമാണ് കോണ്‍ഗ്രസിന് ഇവിടെ നേടാനായത്.
Key words: Vinesh Phogat, Julana, Hariyana Election Result
COMMENTS