ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി ഭരണം ഉറപ്പിക്കുമ്പോഴും, ഗുസ്തിതാരവും കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ജുലാന നിയമസഭാ സീറ്റി...
ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി ഭരണം ഉറപ്പിക്കുമ്പോഴും, ഗുസ്തിതാരവും കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ജുലാന നിയമസഭാ സീറ്റില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയുമായ വിനേഷ് ഫോഗട്ടിലേക്കും ചര്‍ച്ചകള്‍ നീളുന്നു. പത്ത് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ 4000 വോട്ടിന്‍െ ലീഡുണ്ട് വിനേഷിന്.
2005ലാണ് കോണ്‍ഗ്രസ് പാര്‍ട്ടി അവസാനമായി ജുലാനയില്‍ സീറ്റ് നേടിയത്. ഫോഗട്ട് വിജയിച്ചാല്‍ 19 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ജുലാനയില്‍ കോണ്‍ഗ്രസ് വിജയിക്കുക. ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (INLD) 2009 മുതല്‍ 2019 വരെ ജുലാന സീറ്റില്‍ വിജയിച്ചു.
ഒളിമ്പ്യന്‍മാരായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും - അവരുടെ കായിക മികവിനും അന്നത്തെ ഡബ്ല്യുഎഫ്‌ഐ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ഗുസ്തിക്കാരുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിനും ചര്‍ച്ചാ വിഷയമായിരുന്നു. ഇരുവരും കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചിരുന്നു.
Key words: Vinesh Phogat, Hariyana Election Result

							    
							    
							    
							    
COMMENTS