തിരുവനന്തപുരം: പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍. ബി ജെ പിയും, സി പി എമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കുമ...
തിരുവനന്തപുരം: പി സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍. ബി ജെ പിയും, സി പി എമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും സതീശന്‍. സ്ഥാനാര്‍ത്ഥിയാകാന്‍ സരിന്‍ ആദ്യം സമീപിച്ചത് ബി ജെ പിയെയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. നേതൃനിരയിലുള്ളവര്‍ മത്സരിക്കുമെന്നാണ് ബി ജെ പി അറിയിച്ചത്.
സീറ്റ് ലഭിക്കില്ലെന്ന് മനസിലായതോടെയാണ് സരിന്‍ സി പി എമ്മിനെ സമീപിച്ചത്. കോണ്‍ഗ്രസ് നടപടിയെടുത്തതുകൊണ്ടാണ് സി പി എമ്മിലേക്കെന്ന് വരുത്തി തീര്‍ക്കാന്‍ സരിന്‍ ശ്രമിച്ചത്. ബി ജെ പിയും സി പി എമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും സതീശന്‍ ചോദിച്ചു.
സരിന്‍ തന്നെക്കുറിച്ച് പറഞ്ഞത് സി പി എമ്മിന്റെ നരേറ്റീവാണെന്നും സതീശന്‍ പറഞ്ഞു. എം ബി രാജേഷ് ആണ് അത് എഴുതിക്കൊടുത്തത്. കഴിഞ്ഞ നിയമസഭയില്‍ സി പി എം മന്ത്രിമാരും എം എല്‍ എമാരും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടി താന്‍ അന്നേ നല്‍കിയതാണെന്നും സതീശന്‍ പറഞ്ഞു.
Key words: VD Satheesan, P Sarin, LDF, Congress
COMMENTS