തിരുവനന്തപുരം : ഈ വർഷത്തെ വയലാർ സാഹിത്യ പുരസ്കാരത്തിന് അശോകൻ ചരുവിൽ അർഹനായി. ഒരുലക്ഷം രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അദ്ദേഹ...
തിരുവനന്തപുരം : ഈ വർഷത്തെ വയലാർ സാഹിത്യ പുരസ്കാരത്തിന് അശോകൻ ചരുവിൽ അർഹനായി. ഒരുലക്ഷം രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
അദ്ദേഹത്തിൻറെ കാട്ടൂർ കടവ് എന്ന നോവലിനാണ് പുരസ്കാരം.
എഴുത്തുകാരൻ ബെന്യാമിൻ, എഴുത്തുകാരി ഗ്രേസി, കെ എസ് രവികുമാർ എന്നിവരുടെ സമിതിയാണ് പുരസ്കാര ജേതാവിനെ നിർണയിച്ചത്.
നൂറോളം കൃതികളാണ് ഇക്കുറി പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ഇവയിൽ നിന്ന് ആറു കൃതികൾ ഷോർട്ട് ലിസ്റ്റ് ചെയ്താണ് പുരസ്കാര ജേതാവിലേക്ക് എത്തിയത്.
എഴുത്തുകാരൻ, അധ്യാപകൻ, സാമൂഹ്യ വിമർശകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് അശോകൻ ചരുവിൽ.
പരിചിത ഗന്ധങ്ങൾ, സൂര്യകാന്തികളുടെ നഗരം, മരിച്ചവരുടെ കടൽ, ജലജീവിതം, ഒരു രാത്രിക്ക് ഒരു പകൽ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
പ്രൈമറി സ്കൂൾ അധ്യാപകൻ, പഞ്ചായത്ത് വകുപ്പ്, രജിസ്ട്രേഷൻ വകുപ്പ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കേരള പി എസ് സി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
Keywords: Ashokan charuvil, Vayalar Award, Literary award, Vayalar Ramavarma
COMMENTS