മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില...
മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. നിലവില്‍ ശിവസേന (ഉദ്ധവ് ബാലസാഹേബ് താക്കറേ) വിഭാഗം അദ്ധ്യക്ഷനാണ്. ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല.
നേരത്തെ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് ഉദ്ധവ് താക്കറെ. ഹൃദയ ധമനികളില്‍ തടസങ്ങളുണ്ടോയെന്ന് കണ്ടെത്താന്‍ വീണ്ടും പരിശോധന നടത്തുകയാണ് ഡോക്ടര്‍മാര്‍.
Key Words: Uddhav Thackeray, Hospital
COMMENTS