അഭിനന്ദ് ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പൻ ട്വിസ്റ്റിൽ അമ്പരന്ന് കോൺഗ്രസ് നേതൃത്വം. രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ കോൺഗ്രസി...
അഭിനന്ദ്
ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പൻ ട്വിസ്റ്റിൽ അമ്പരന്ന് കോൺഗ്രസ് നേതൃത്വം.
രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ കോൺഗ്രസിന് വമ്പൻ മുന്നേറ്റമായിരുന്നു. 90 ൽ 60 സീറ്റിൽ കോൺഗ്രസ് ലീഡിലേക്ക് ഉയർന്നു. ഇതോടെ, ന്യൂഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് വൻ ആഘോഷം തുടങ്ങിയിരുന്നു. ഹരിയാനയിലും കോൺഗ്രസ് ഓഫീസുകളിലും മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടിലും ആഘോഷം ആരംഭിച്ചിരുന്നു. ഡൽഹിയിൽ ലഡു വിതരണവും മറ്റും തുടങ്ങിയ കോൺഗ്രസ് ലീഡ് നില കുറയാൻ തുടങ്ങിയതോടെ അങ്കലാപ്പിലായി.
മ്ലാനമായിരുന്ന ബിജെപി ക്യാമ്പുകൾ പതുക്കെ ഉണരാനും തുടങ്ങി. കമാനുഗതമായി ലീഡ് തിരിച്ചുപിടിച്ച ബിജെപി ഹരിയാനയിൽ കേവലം ഭൂരിപക്ഷത്തിന് മുകളിലേക്ക് പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പല സീറ്റുകളിലും ആയിരത്തിൽ താഴെയാണ് ലീഡ് വ്യത്യാസം. അതുകൊണ്ടുതന്നെ സസ്പെൻസ് ത്രില്ലർ തുടരുകയുമാണ്.
ഒരുപക്ഷേ കേവലം ഭൂരിപക്ഷം കിട്ടാതെ പോയാലും തുടർച്ചയായി മൂന്നാമത്തവും ഭരണം ഉറപ്പിക്കുന്നതിന് ബിജെപി പിന്നണിയിൽ തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഹരിയാനയിൽ കർഷക വിരോധം ബിജെപിക്ക് വലിയ തിരിച്ചടി ഉണ്ടാക്കും എന്നായിരുന്നു പ്രവചനങ്ങൾ. എക്സിറ്റ് പോളുകളും ബിജെപിക്ക് ഒരു സാധ്യതയും കൽപ്പിച്ചിരുന്നില്ല.
Keywords : BJP, Congress, Haryana, Narendra Modi, election
COMMENTS