TVK conference
ചെന്നൈ: പാര്‍ട്ടിയുടെ ആദ്യസമ്മേളനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി നടന്‍ വിജയ്. ഈ മാസം 27 ന് വിക്രവാണ്ടിയില്‍ നടക്കുന്ന തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) സംസ്ഥാന സമ്മേളനത്തില്‍ ഗര്‍ഭിണികളും വിദ്യാര്‍ത്ഥികളും രോഗബാധിതരും പങ്കെടുക്കേണ്ടതില്ലെന്നും വീട്ടിലിരുന്നു ടെലിവിഷനില്‍ വീക്ഷിച്ചാല്‍ മതിയാകുമെന്നും വിജയ് അഭ്യര്‍ത്ഥിച്ചു.
നിരവധിയാളുകള്‍ പങ്കെടുക്കുന്നതിനാല്‍ തിരക്കിനിടയില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് അഭ്യര്‍ത്ഥനയെന്നും വിജയ് പറഞ്ഞു.
യോഗത്തിനെത്തുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും മദ്യപിച്ച ശേഷം വരരുതെന്നും വനിതകള്‍ക്ക് സുരക്ഷയും സൗകര്യവും ഉറപ്പാക്കണമെന്നും ഇരുചക്രവാഹനങ്ങളില്‍ വരുന്നവര്‍ ബൈക്ക് സ്റ്റണ്ട് നടത്തരുതെന്നും നടന്‍ അഭ്യര്‍ത്ഥിച്ചു.
Keywords: TVK conference, Vijay, Safety, TV
COMMENTS