അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ മനാഫ് വഴിതിരിച്ച് വിടാന്‍ ശ്രമിച്ചെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ്. തിരച്ചിലിനിടെ രക്ഷാപ്രവര്‍ത്തകര്‍ക്കെതിര...
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ മനാഫ് വഴിതിരിച്ച് വിടാന്‍ ശ്രമിച്ചെന്ന് കാര്‍വാര്‍ എം.എല്‍.എ സതീഷ്. തിരച്ചിലിനിടെ രക്ഷാപ്രവര്‍ത്തകര്‍ക്കെതിരെ മനാഫും ഈശ്വര്‍ മാല്‍പെയും വ്യാജ പ്രചാരണം നടത്തി. ഇതില്‍ ഇവര്‍ക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. അര്‍ജുന്റെ കുടുംബം ആരോപിക്കുന്ന കാര്യങ്ങള്‍ എല്ലാം ശരിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
അര്‍ജുനെ കണ്ടെത്താന്‍ എന്ന പേരില്‍ ഈശ്വര്‍ മാല്‍പെയും മനാഫും നാടകം കളിച്ചുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. യൂട്യൂബ് ചാനലില്‍ കണ്ടന്റിന് വേണ്ടിയും പ്രശസ്തിക്കും വേണ്ടിയായിരുന്നു ഇരുവരുടെയും ശ്രമം. ഇക്കാര്യം അവിടുത്തെ എംഎല്‍എയ്ക്കും പോലീസിനും വ്യക്തമായി. തിരച്ചിലിന്റെ ഘട്ടത്തില്‍ വൈകാരികമായി ചൂഷണം ചെയ്തു.
മനാഫ് പലരുടെയും കയ്യില്‍ നിന്നും പണം വാങ്ങി. രണ്ട് സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് അര്‍ജുനെ കണ്ടെത്താന്‍ കഴിഞ്ഞത്. മനാഫിന്റെ വാക്ക് കേട്ട് കുടുംബത്തെ എല്ലാവരും ആക്രമിക്കുകയാണ് എന്നും കുടുംബം പ്രതികരിച്ചിരുന്നു.
Key words: Search for Arjun, satheesh MLA, Karnataka Landslide
COMMENTS