ചെന്നൈ: തമിഴ്നാട്ടിൽ തിരുവള്ളൂർ ജില്ലയിലെ കവരൈപേട്ട റെയിൽവേ സ്റ്റേഷനിൽ യാത്രാ ട്രെയിൻ ചരക്കുവണ്ടിയിൽ ഇടിച്ച് മറിഞ്ഞ് 19 പേർക്ക് . തെറ്റായ ...
ചെന്നൈ: തമിഴ്നാട്ടിൽ തിരുവള്ളൂർ ജില്ലയിലെ കവരൈപേട്ട റെയിൽവേ സ്റ്റേഷനിൽ യാത്രാ ട്രെയിൻ ചരക്കുവണ്ടിയിൽ ഇടിച്ച് മറിഞ്ഞ് 19 പേർക്ക് .
തെറ്റായ സിഗ്നൽ നൽകിയതാണ് അപകടത്തിന് കാരണമെന്നാണു പ്രാഥമിക വിവരം. ലൂപ്പ് ലൈനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് യാത്ര ട്രെയിൻ വന്നു ഇടിക്കുകയായിരുന്നു.
രാത്രി 8:30 ന് ആയിരുന്നു അപകടം. 12578 മൈസൂർ - ദർഭംഗ ബാഗ്മതി എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. അപകട വേളയിൽ ട്രെയിനിൽ 1360 യാത്രക്കാർ ഉണ്ടായിരുന്നു.
ലോക്കോ പൈലറ്റിന്റെ സമർത്ഥമായ ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
മെയിൻ ലൈനിൽ പോകേണ്ടിയിരുന്ന ട്രെയിനിന് അബദ്ധവശാൽ ലൂപ്പ് ലൈനിലേക്ക് സിഗ്നൽ നൽകുകയായിരുന്നു. വലിയ ഞരക്കത്തോടെയാണ് ലൂപ് ലൈനിലേക്ക് ട്രെയിൻ കടന്നത്. അപ്പോൾ 75 കിലോമീറ്റർ വേഗത്തിലായിരുന്നു ട്രെയിൻ. ഉടൻ തന്നെ ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗം പരമാവധി കുറച്ചു. ചരക്ക് വണ്ടിയുടെ പിന്നിലാണ് ബാഗ്മതി എക്സ്പ്രസ് ചെന്ന് ഇടിച്ചത്.
അപകടത്തിൽപ്പെട്ട ട്രെയിനിലെ യാത്രക്കാരെ പിന്നീട് ബസുകളിൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വെളുപ്പിന് മറ്റൊരു സ്പെഷ്യൽ ട്രെയിനിൽ ഇവരെ ലക്ഷ്യസ്ഥാനത്തേക്ക് അയച്ചു. അപകടത്തിൽപ്പെട്ടവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കിയിരുന്നുവെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
അപകടത്തെ തുടർന്ന് 18 ട്രെയിനുകൾ റദ്ദാക്കിയതായും പല ട്രെയിനുകളും വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ എൻ സിംഗ് പറഞ്ഞു. അപകടത്തിൽപ്പെട്ട ബോഗികൾ മാറ്റി ട്രാക്ക് പൂർവസ്ഥിതിയിലാക്കാൻ 24 മണിക്കൂർ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപകടത്തെ കുറിച്ച് ഉന്നത തല അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അപകടസ്ഥലം സന്ദർശിച്ചു.
Ki words: Railway, Train accident, Tamilnadu, Kavaraipet, Udayanidhi Stalin
COMMENTS