തിരുവനന്തപുരം: അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ 2 എം എല്‍ എമാര്‍ക്ക് 100 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എം.എല്‍.എ. ...
തിരുവനന്തപുരം: അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ 2 എം എല്‍ എമാര്‍ക്ക് 100 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എം.എല്‍.എ. ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് തോമസ് കെ. തോമസ് പ്രതികരിച്ചു.
വിവാദത്തിന് പിന്നില്‍ ആന്റണി രാജു ആയിരിക്കാമെന്ന് തോമസ് കെ. തോമസ് ആരോപിക്കുന്നു. മുഖ്യമന്ത്രി തന്നോട് ചോദിച്ചിരുന്നു എന്ന കാര്യം തോമസ് കെ തോമസ് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
എല്ലാക്കാര്യങ്ങളും അന്വേഷിക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അജിത് പവാറുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തി. വൈകീട്ട് കുട്ടനാട്ടില്‍ വാര്‍ത്ത സമ്മേളനം വിളിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു.
Key Words: Thomas K. Thomas MLA, Allegation, NCP
COMMENTS