കല്‍പ്പറ്റ: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിലെ ജനങ്ങള്‍ക്കായി പങ്കുവെച്ച കത്ത് ശ...
കല്‍പ്പറ്റ: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിലെ ജനങ്ങള്‍ക്കായി പങ്കുവെച്ച കത്ത് ശ്രദ്ധേയമാകുന്നു. ഇംഗ്ലീഷില്‍ എഴുതിയ കത്തില്‍ വയനാട്ടിലെ സമീപകാല അനുഭവങ്ങള്‍ പ്രതിഫലിപ്പിക്കുകയും പ്രദേശത്തിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കുകയും ചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളിലും വിജയിച്ചതിനാല്‍, ഉത്തര്‍പ്രദേശിലെ റായ്ബറേലി സീറ്റ് നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതിനെ തുടര്‍ന്നാണ് വയനാട് വീണ്ടും ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത്.
തന്റെ സഹോദരനും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയോടൊപ്പം ചൂരമലയിലും മുണ്ടക്കൈയിലും താന്‍ നടത്തിയ സന്ദര്‍ശനം, ഉരുള്‍പൊട്ടലിന്റെ അനന്തരഫലങ്ങള്‍ കണ്ടതിനെ കുറിച്ച് അനുസ്മരിച്ചുകൊണ്ടാണ് കത്ത് ആരംഭിച്ചത്. വയനാട്ടിലെ ജനങ്ങള്‍ കാണിച്ച ധൈര്യത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ട് അവര്‍ പറഞ്ഞു, 'കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ എന്റെ സഹോദരനോടൊപ്പം ചൂരമലയിലും മുണ്ടക്കൈയിലും യാത്ര ചെയ്തു.
ഉരുള്‍പൊട്ടല്‍ ഉണ്ടാക്കിയ നാശവും നിങ്ങള്‍ക്കുണ്ടായ നഷ്ടത്തിന്റെ ആഴവും ഞാന്‍ കണ്ടു. സ്‌നേഹിച്ച എല്ലാവരെയും നഷ്ടപ്പെട്ട കുട്ടികളെയും, മക്കളെ ഓര്‍ത്ത് സങ്കടപ്പെടുന്ന അമ്മമാരെയും, പ്രകൃതിയുടെ രോഷത്താല്‍ ഒലിച്ചുപോയ കുടുംബങ്ങളെയും കണ്ടുമുട്ടി.
കേരളത്തിലെ ഐക്യത്തെയും നിസ്വാര്‍ത്ഥതയെയും പ്രകീര്‍ത്തിച്ചുകൊണ്ട് അവര്‍ പറഞ്ഞു, 'അതിശയകരമായ ഒരു ദുരന്തത്തിന്റെ നിസ്സഹായാവസ്ഥയിലും നിങ്ങള്‍ പരസ്പരം സഹകരിച്ചു, ആശ്വസിപ്പിച്ചു, മാനവികതയുടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയരുകയായിരുന്നു. നിങ്ങളുടെ ധീരത എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു.' വയനാടിനെ ലോക്സഭയില്‍ പ്രതിനിധീകരിക്കാന്‍ രാഹുല്‍ ഗാന്ധി തന്നോട് ആവശ്യപ്പെട്ട നിമിഷം കോണ്‍ഗ്രസ് നേതാവ് വിവരിച്ചു. വയനാടിന്റെ മൂല്യങ്ങളോടും സംസ്‌കാരത്തോടുമുള്ള രാഹുല്‍ ഗാന്ധിയുടെ ആരാധനയും നിയോജക മണ്ഡലം വിട്ടുപോയതില്‍ അദ്ദേഹത്തിന് അഗാധമായ ഖേദവും അവര്‍ രേഖപ്പെടുത്തി.
COMMENTS