സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മഞ്ഞ വര ലംഘിച്ച് അതിവേഗമെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിക്കാനായി നടത്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മഞ്ഞ വര ലംഘിച്ച് അതിവേഗമെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിക്കാനായി നടത്തിയ ശ്രമത്തിനിടെ കൂട്ടിയിടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ചിരുന്ന വാഹനവും അപകടത്തില്‍ പെട്ടുവെങ്കിലും അദ്ദേഹത്തിനു പരിക്കൊന്നുമില്ല.
വാമനപുരം പാര്‍ക്ക് ജംഗ്ഷനില്‍ വലതുവശത്തേക്ക് തിരിഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരിയെ കടന്ന് മഞ്ഞവരയും ലംഘിച്ചെത്തിയ വാഹനവ്യൂഹം പെട്ടെന്നു ബ്രേക്കിടുന്നതിനിടെയാണ് കൂട്ടിയിടിച്ചത്. അകമ്പടിക്കു പോയ ്ഞ്ചു വാഹനങ്ങള്‍ ഒന്നിനു പിറകേ മറ്റൊന്നായി കൂട്ടിയിടിച്ചു. ഇതിലൊരു വാഹനം മുഖ്യമന്ത്രിയുടെ കാറിനു പിന്നിലിടിക്കുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നു പൊലീസ് അറിയിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്നു പിണറായിയുടെ വാഹനവ്യൂഹം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വഹനഗതാഗതം നിയന്ത്രിക്കാത്ത ഇവിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അതിവേഗത്തില്‍ വരികയായിരുന്നു. ഇതറിയാതെ സ്‌കൂട്ടര്‍ യാത്രക്കാരി ഇന്‍ഡിക്കേറ്ററിട്ട് വലതേയ്ക്കു ശ്രദ്ധാപൂര്‍വം തിരിയുകയായിരുന്നു. അവരെയും മറികടന്നു പോകാന്‍ വന്ന പൊലീസ് ജീപ്പ് പെട്ടെന്നു ബ്രേക്കിട്ടു. ഇതോടെ കൂട്ടയിടി നടക്കുകയായിരുന്നു. പിന്നാലെ വന്ന ആംബുലന്‍സും അപകടത്തില്‍ പെട്ടു.കമാന്‍ഡോകള്‍ സഞ്ചരിച്ചിരുന്ന കാര്‍, രണ്ട് പൊലീസ് വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവയാണ് ഒന്നിന് പിന്നാലെ ഒന്നായി കൂട്ടിയിടിച്ചത്.
മുഖ്യമന്ത്രി കാറില്‍ നിന്നു പുറത്തിറങ്ങിയില്ല. അദ്ദേഹം വൈകാതെ യാത്ര തുടര്‍ന്നു. അപകടത്തില്‍ പെട്ട കാറുകള്‍ സ്ഥലത്തു നിറുത്തിയിട്ടു. സ്‌കൂട്ടര്‍ യാത്രക്കാരിക്കു നേരേ കേസെടുക്കുമോ എന്നു വ്യക്തമല്ല.
Key words: Pinarayi Vijayan, Accident, Vamanapuram, Escort, Traffic Violation
COMMENTS