പത്തനംതിട്ട : സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റ് രണ്ടുവാഹനങ്ങളില്‍ ഇടിച്ച് അപകടം. പത്തനംതിട്ട കുളനടയിലാണ് സംഭവം. നടി മദ്യ ലഹരിയിലായിരുന്നതായി ...
പത്തനംതിട്ട : സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റ് രണ്ടുവാഹനങ്ങളില്‍ ഇടിച്ച് അപകടം. പത്തനംതിട്ട കുളനടയിലാണ് സംഭവം. നടി മദ്യ ലഹരിയിലായിരുന്നതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത (31) ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം വാഹനം മറ്റൊരു മിനി ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗത കുരുക്കായിരുന്നു. നടിക്കും, കാറില്‍ നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Key words: Car Accident, Serial Actress, Pathanamthitta
COMMENTS