കണ്ണൂര്‍: പി പി ദിവ്യക്ക് എതിരെ അഴിമതി ആരോപണത്തില്‍ വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി. പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്...
കണ്ണൂര്‍: പി പി ദിവ്യക്ക് എതിരെ അഴിമതി ആരോപണത്തില്‍ വിജിലന്‍സില്‍ പരാതി നല്‍കി ആം ആദ്മി പാര്‍ട്ടി. പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സമയത്തു നല്‍കിയ കരാറുകളില്‍ ബിനാമി ഇടപാട് നടന്നു എന്നും പി പി ദിവ്യ പ്രസിഡന്റ് ആയതിനു ശേഷം ഒരു കമ്പനിക്ക് തന്നെ കരാര്‍ നല്‍കുന്നു എന്നുമാണ് പരാതി. ആം ആദ്മി പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേമുറിയില്‍ ആണ് പരാതി നല്‍കിയത്.
2021 ല്‍ ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേല്‍ക്കുമ്പോള്‍ മുതല്‍ 12 കോടിയിലധികം രൂപയുടെ പ്രീ ഫാബ്രിക്കേറ്റഡ് നിര്‍മ്മാണ കരാറുകള്‍ കാര്‍ട്ടണ്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മാത്രമായി നല്‍കിയിട്ടുണ്ടെന്ന് എ എ പി കേരള ആരോപിക്കുന്നു. ഓഫീസ് ഏറ്റെടുത്തതിന് ശേഷമാണ് പി പി ദിവ്യയുടെ സി പി എം ലോക്കല്‍ കമ്മിറ്റിയുടെ അംഗമായുള്ള മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഈ കമ്പനി രൂപീകരിക്കപ്പെട്ടതെന്നും അഴിമതിക്കായി ഈ കമ്പനിയെ ഉപയോഗിച്ചുവെന്നും പരാതിയില്‍ പറയുന്നു.
പൊതുമേഖല സ്ഥാപനമായ സില്‍ക്കിനാണ് പ്രാഥമിക കരാര്‍ നല്‍കിയിരുന്നതെങ്കിലും തുടര്‍ച്ചയായി മൂന്നു വര്‍ഷമായി ഈ കരാറുകള്‍ കാര്‍ട്ടണ്‍ ഇന്ത്യ അലൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുമാത്രമാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
2023-24 വര്‍ഷത്തില്‍ മാത്രം 30 സ്‌കൂളുകളുടെ നിര്‍മ്മാണ കരാറുകള്‍ ഈ കമ്പനി സ്വന്തമാക്കി. 2022-23 വര്‍ഷത്തില്‍ 46 സ്‌കൂളുകളുടെ നിര്‍മ്മാണവും ഈ കമ്പനിയ്ക്ക് തന്നെ ലഭിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
COMMENTS