ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്‌നൂറില്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ സൈന്യം വധിച്ച ഭീകരരുടെ എണ്ണം നാലായി. പ്രദേശത്ത് നടത്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്‌നൂറില്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ സൈന്യം വധിച്ച ഭീകരരുടെ എണ്ണം നാലായി. പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
രാവിലെ ഏഴരയോടെയാണ് ആംബുലന്‍സ് അടങ്ങുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ വെടിവെച്ചത്. ആക്രമണം നടത്താന്‍ എത്തിയ ഭീകരരെ ഇതുവഴി ട്യൂഷന് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. തുടര്‍ന്ന് സൈനിക ക്യാമ്പിലേക്ക് വിദ്യാര്‍ത്ഥികള്‍ വിവരം കൈമാറിയതിനാല്‍ വലിയ ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകരുകയായിരുന്നു.
Key Words: Terrorist Attack, Jammu and Kashmir, Terrorists Killed
COMMENTS