ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ നിര്‍മ്മാണ സൈറ്റില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. കൊല്ലപ്പ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയില്‍ നിര്‍മ്മാണ സൈറ്റില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. കൊല്ലപ്പെട്ടവര്‍ കശ്മീരി ഡോക്ടറും ശ്രീനഗര്‍-ലേ ദേശീയ പാതയുടെ തുരങ്കത്തില്‍ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികളും ജീവനക്കാരുമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജൂണ്‍ 9 ന് റിയാസിയില്‍ നടന്ന സംഭവത്തിന് ശേഷം ജമ്മു കശ്മീരില്‍ സിവിലിയന്മാര്‍ക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.റിയാസിയില്‍ നേരത്തെ ഭീകരരുടെ വെടിവെപ്പില്‍ അവര്‍ സഞ്ചരിച്ചിരുന്ന ബസ് താഴ്വരയിലേക്ക് മറിഞ്ഞ് ഒമ്പത് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടിരിന്നു.
ഞായറാഴ്ചത്തെ ഇരകളില്‍ ഒരു കശ്മീരി ഡോക്ടറും ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ആറുപേരും ഉള്‍പ്പെടുന്നു, അന്ന് വൈകുന്നേരം ക്യാമ്പിലേക്ക് മടങ്ങിയെത്തിയവരാണ് ഇവര്‍ . ആറുപേരില്‍ മൂന്ന് തൊഴിലാളികള്‍, ഒരു മാനേജര്‍, ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍, ഒരു ഡിസൈനര്‍ എന്നിവരും ഉള്‍പ്പെടുന്നു.
പോലീസ് പറയുന്നതനുസരിച്ച്, ഗന്ദര്‍ബാല്‍ ജില്ലയിലെ ഗുണ്ട് ഏരിയയിലെ ഗഗന്‍ഗീറില്‍ ആപ്കോ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ക്യാമ്പിന് നേരെ തോക്കുധാരികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Key Words: Terror Attack, Jammu and Kashmir, Death Toll
COMMENTS