Temporary stay of the case against actor Edavela Babu
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നടനും അമ്മ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ എടുത്ത കേസിനു ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 11 വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടവേള ബാബു നല്‍കിയ ഹര്‍ജിയിലാണ് നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
മാത്രമല്ല എതിര്‍കക്ഷിയായ നടിക്ക് നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടു എന്നായിരുന്നു നടിയുടെ പരാതി.
Keywords: High court, Temporary stay, Edavela Babu, Case
COMMENTS