തെന്നിന്ത്യന്‍ താരം സൂര്യയുടെ 45ാമത് ചിത്രം പ്രഖ്യാപിച്ചു. എല്‍കെജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എല്‍.കെ.ബാലാജിയാ...
തെന്നിന്ത്യന്‍ താരം സൂര്യയുടെ 45ാമത് ചിത്രം പ്രഖ്യാപിച്ചു. എല്‍കെജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എല്‍.കെ.ബാലാജിയാണ് ചിത്രത്തിന്റെ സംവിധാനം. കലാമൂല്യമുള്ള ചിത്രങ്ങളുടെ നിമ്മാണവും വിതരണവും നിര്‍വഹിച്ച ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ആണ് സൂര്യ 45ന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.
ജോക്കര്‍, അരുവി, തീരന്‍ അധികാരം ഒന്‍ട്ര്, കൈതി, സുല്‍ത്താന്‍, ഒകെ ഒകാ ജീവിതം, ഫര്‍ഹാന തുടങ്ങിയ നിരൂപക പ്രശംസ നേടിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മ്മിച്ച പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസായ ഡ്രീം വാരിയര്‍ പിക്ചേഴ്സ് തങ്ങളുടെ ഏറ്റവും വലിയ ചിത്രമായ 'സൂര്യ 45' പൂജാ ചടങ്ങോടെ ആരംഭിച്ചു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം പ്രൊഡക്ഷന്‍ ഹൗസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമാണ്. മൂക്കുത്തി അമ്മന്‍, വീട്ടിലെ വിശേഷങ്ങള്‍ തുടങ്ങിയ തമാശ നിറഞ്ഞതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആര്‍ജെ ബാലാജിയാണ് ഈ ഗംഭീര ആക്ഷന്‍ സാഹസിക ചിത്രം സംവിധാനം ചെയ്യുന്നത്.
ആര്‍ജെ ബാലാജി ഇപ്പോള്‍ സൂര്യ 45 ന്റെ പ്രീ-പ്രൊഡക്ഷന്‍ തിരക്കിലാണ്. ഒരു വര്‍ഷത്തിലേറെയായി ഈ ആവേശകരമായ തിരക്കഥയുടെ നിര്‍മ്മാണത്തിലും പക്കാ എന്റര്‍റ്റൈനെര്‍ ആയ സൂര്യ 45-ന്റെ ലൊക്കേഷനുകള്‍ അന്തിമമാക്കുന്നതിനുള്ള യാത്രയിലാണ്.
Key words: Surya, New Movie
COMMENTS