തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായ സംഭവവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി തൃശ്ശൂരില്‍ ആംബുലന്‍സ് ഉപയോഗിച്ചത് ബി ജെ പി ജില്ലാ നേതൃത്വത്തിന്...
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായ സംഭവവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി തൃശ്ശൂരില്‍ ആംബുലന്‍സ് ഉപയോഗിച്ചത് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയെന്ന് ബിനോയ് വിശ്വം. അത് മിടുക്കാണെന്നാണ് ബി.ജെ.പി പറഞ്ഞത്. ആ മിടുക്കിന്റെ ഗുണഭോക്താവ് സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയാണ്. ആംബുലന്‍സ് ഉപയോഗിക്കുന്നതിന് ചട്ടങ്ങള്‍ ഉണ്ട്. അത് പാലിച്ചില്ല.
സുരേഷ് ഗോപി നല്ല നടനായിരുന്നു. ഡയലോഗും നാട്യവും എല്ലായിപ്പോഴും ജനങ്ങള്‍ ഉള്‍ക്കൊള്ളണമെന്നില്ല. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന് സുരേഷ് ഗോപിയോട് ജനം ചോദിക്കുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി.
Key Words: Suresh Gopi, Ambulance Controversy, BJP , Binoy Viswam
COMMENTS