Supreme court notice about Hema committee report
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. നിര്‍മ്മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയിലാണ് കോടതി നടപടി.
അതേസമയം ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല. ഈ ആവശ്യം മൂന്നാഴ്ചയ്ക്ക് ശേഷം ഹര്‍ജി പരിഗണിക്കുമ്പോള്‍ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.
സ്റ്റേ അനുവദിച്ചില്ലെങ്കില്‍ അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതുവരെ കടുത്ത നടപടികളുണ്ടാകരുതെന്ന് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു.
Keywords: Supreme court, Kerala government, Hema committee report, Notice
COMMENTS