Supreme court extends interim anticipatory bail to actor Siddique
ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. ഇതോടെ സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും.
അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമുള്ള സിദ്ദിഖിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. എന്നാല്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമുള്ള സര്‍ക്കാരിന്റെ വാദം കോടതി പരിഗണിച്ചില്ല.
നേരത്തെ സുപ്രീംകോടതി സിദ്ദിഖിന് കേസ് ഇനി പരിഗണിക്കുന്നതുവരെ താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇത് രണ്ടാഴ്ച കൂടി തുടരും.
Keywords: Supreme court, anticipatory bail, Siddique, Extend
COMMENTS