കണ്ണൂര്‍: കൈക്കൂലി ആരോപണത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബുവിന്റെ വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്...
കണ്ണൂര്‍: കൈക്കൂലി ആരോപണത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബുവിന്റെ വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍.
യോഗത്തിന് മുന്‍പ് ദിവ്യ വിളിച്ചിരുന്നുവെന്നും കോള്‍ രേഖകര്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തില്‍ കൈമാറിയെന്നും അരുണ്‍ കെ വിജയന്‍ വ്യക്തമാക്കി. നവീന്‍ ബാബുവിനെതിരായ ആരോപണത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ലെന്നും നവീനുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണെന്നും കളക്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്നലെ കളക്ടറുടെ മൊഴിയെടുത്തിരുന്നു. രാത്രി ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു മൊഴിയെടുപ്പ്.
Key Words: Statement of Kannur Collector, Naveen Babu
COMMENTS