തിരുവനന്തപുരം: അന്ന സെബാസ്റ്റ്യന്റെ മരണം അതി ദാരുണമായ സംഭവമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഇ വൈ കമ്പനിയുടെത് നിഷ്ഠൂരമായ ...
തിരുവനന്തപുരം: അന്ന സെബാസ്റ്റ്യന്റെ മരണം അതി ദാരുണമായ സംഭവമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഇ വൈ കമ്പനിയുടെത് നിഷ്ഠൂരമായ നിലപാടാണെന്നും വിഷയം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പി സതീദേവി അന്നയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
അന്നയുടെ മാതാവിനോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജോലി ഭാരത്തെ കുറിച്ച് ഐ ടി മേഖലയില്‍ നിന്ന് നിരവധി പരാതികള്‍ വനിതാ കമ്മീഷന് ലഭിക്കുന്നുണ്ട്. വിഷയത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പി സതീദേവി പറഞ്ഞു.
Key words: Anna Sebastian, Death, Women's Commission
COMMENTS