പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് ശോഭ സുരേന്ദ്രന്‍. ഇടതുപക്ഷവും കോണ്‍ഗ്രസ്സും പറഞ്ഞുകൊ...
പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് ശോഭ സുരേന്ദ്രന്‍. ഇടതുപക്ഷവും കോണ്‍ഗ്രസ്സും പറഞ്ഞുകൊണ്ട് നടക്കുന്ന വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിക്കും. യഥാര്‍ത്ഥ മതേതരത്വം ആയിരിക്കും പാലക്കാട് ജയിക്കുക എന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
പാലക്കാട് നടക്കുന്ന ബിജെപി കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ശോഭ സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
തന്നെ സ്ഥാനാര്‍ത്ഥിത്വ മോഹിയാക്കി ചിത്രീകരിക്കുന്നത് ചിലരുടെ തന്ത്രമാണെന്നും ശോഭ വ്യക്തമാക്കി. താന്‍ ഒരു സ്ഥാനവും ആഗ്രഹിക്കുന്ന ആളല്ല. 10 പേര്‍ മാത്രം പ്രവര്‍ത്തകരായി ഉണ്ടായിരുന്ന കാലത്തും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരളത്തില്‍ ഒരു ബിജെപി മുഖ്യമന്ത്രി ഉണ്ടാകുന്നത് കാണാനുള്ള ആരോഗ്യം നല്‍കണമെന്ന് മാത്രമാണ് പ്രാര്‍ത്ഥന എന്നും ശോഭ സുരേന്ദ്രന്‍ അറിയിച്ചു.
Key Words: Shobha Surendran, BJP, Palakkad By Election
COMMENTS