കോട്ടയം: പി.വി അന്‍വര്‍ എം.എല്‍ എയ്‌ക്കെതിരെ കോടതിയെ സമീപിച്ച് മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയ. കാഞ്ഞിരപ്പള്ളി കോടതിയിലാണ് സ്വകാര്യ അന്...
കോട്ടയം: പി.വി അന്‍വര്‍ എം.എല്‍ എയ്‌ക്കെതിരെ കോടതിയെ സമീപിച്ച് മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയ. കാഞ്ഞിരപ്പള്ളി കോടതിയിലാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. അന്‍വറിന്റ പേരു പരാമര്‍ശിച്ചു വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തതിന്റെ പേരില്‍ ഭാര്യയെയും മക്കളെയും അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നു പരാതിയിൽ പറയുന്നു.
താന്‍ സംപ്രേഷണം ചെയ്ത വാര്‍ത്തകളുടെ വിഡിയോ മത സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചു എന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
താന്‍ എ ഡി ജി പി അജിത് കുമാറിനു കൈക്കൂലി കൊടുത്തെന്ന ആരോപിച്ചു അന്‍വര്‍ പുറത്തുവിട്ട ഓഡിയോ സന്ദേശം വ്യാജമായി നിര്‍മിച്ചതാണെന്നും ഹര്‍ജിയിലുണ്ട്. പരാതി പരിഗണിച്ച കോടതി പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Key Words: Shajan Skaria, Marunadan Malayalee, PV Anwar MLA.
COMMENTS