ചെന്നൈ: ഏറെ ഒച്ചപ്പാടുണ്ടാക്കിയ മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ വിളിച്ചു...
ചെന്നൈ: ഏറെ ഒച്ചപ്പാടുണ്ടാക്കിയ മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ വിളിച്ചുവരുത്തി മൊഴിയെടുത്തു.
ചെന്നൈയിലെ ഓഫീസില്‍ ബുധനാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദ് വീണയുടെ മൊഴി രേഖപ്പെടുത്തിയത്. രണ്ടാം തവണയാണ് വീണയെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
കൊച്ചിയിലെ സി എം ആര്‍ എല്‍ കമ്പനിയില്‍ നിന്നു ചെയ്യാത്ത ജോലിക്ക് വീണ മാസപ്പടി പറ്റിയെന്നതാണ് കേസ്. ഈ കേസില്‍ എസ്എഫ്‌ഐഒ നടത്തുന്ന അന്വേഷണം ഈ മാസം അവസാനിരിക്കെയാണ് വീണാ വിജയന്റെ മൊഴി എടുത്തത്. എട്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.
ഭാഗികമായി അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായതായാണ് അറിയുന്നത്. എസ് എഫ് ഐ ഒ നടത്തുന്ന അന്വേഷണം നിയമവിരുദ്ധമാണെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയില്‍ നില്ക്കുകയാണ്. ഇതില്‍ തീരുമാനമാകും വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. നവംബര്‍ 12 വരെയാണ് സ്റ്റേ.
കേസ് അടുത്ത തവണ പരിഗണിക്കുമ്പോള്‍ അന്വേഷണ കണ്ടത്തലുകള്‍ എസ്എഫ്‌ഐഒ കോടതിയെ അറിയിക്കും.
വീണയുടെ കമ്പനിയായ എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്. നല്‍കാത്ത സേവനത്തിന് 2017 20 കാലയളവില്‍ വലിയ തുക പ്രതിഫലം നല്‍കി എന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് അന്വേഷണത്തിലേക്ക് നയിച്ചത്.
എന്നാല്‍, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍ ഐ ടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ ബന്ധമില്ലെന്നുമുള്ള നിലപാടാണ് വീണ സ്വീകരിച്ചിട്ടുള്ളത്.
Summary: SFIO, Veena Vijaya, Pinarayi Vijayan, CMRL, Kartha
COMMENTS