Sexual assault case: Actor Siddique appears before SIT
തിരുവനന്തപുരം: ബലാത്സംഗ കേസ് പ്രതി നടന്‍ സിദ്ദിഖ് നേരിട്ട് ചോദ്യം ചെയ്യലിന് ഹാജരായി. ആദ്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരായ ഇയാളെ കന്റോണ്‍മെന്റ് സ്റ്റേഷന്റെ ഭാഗമായ കണ്‍ട്രോള്‍ സെന്ററിലേക്ക് അയയ്ക്കുകയായിരുന്നു.
സുപ്രീം കോടതിയില്‍ നിന്നും ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് പൊലിസിനെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഇന്ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
കണ്‍ട്രോള്‍ റൂം എസിപിയുടെ ഓഫീസില്‍ വച്ചാണ് ചോദ്യംചെയ്യല്‍. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയാലും സുപ്രീംകോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ സിദ്ദിഖിനെ വിട്ടയയ്ക്കും.
Keywords: Sexual assault case, Siddique, SIT, Supreme court, Bail
COMMENTS