വാഷിങ്ടന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇറാനില്‍ സജീവമെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്...
വാഷിങ്ടന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇറാനില്‍ സജീവമെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് ഇറാന്റ നീക്കത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്രയേലുമായുള്ള സംഘര്‍ഷത്തിനിടെയാണ്, ഖമനയിയുടെ പിന്‍ഗാമിയാരെന്ന ആഭ്യന്തര ചര്‍ച്ച ഇറാനില്‍ ശക്തമായിരിക്കുന്നത്. ഖമനയിയുടെ പിന്‍ഗാമിയാകാന്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകന്‍ മൊജ്താബയ്ക്കാണ് (55) സാധ്യതയുള്ളതെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല റൂഹാള്ള ഖുമൈനിയുടെ മരണത്തെ തുടര്‍ന്ന് 1989ലാണ് ഖമനയി നേതൃസ്ഥാനത്തേക്ക് എത്തിയത്.
85 വയസ്സുകാരനായ ഖമനയിയുടെ ആരോഗ്യത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ ഖമനയിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിക വിപ്ലവത്തില്‍ ഖമനയിക്കൊപ്പം നേതൃത്വം നല്‍കി. ഇറാനിലെ ഏറ്റവും ശക്തനായ നേതാവും സൈന്യത്തിന്റെ മേധാവിയുമാണ്.
Key Words: Iran, Ayatollah Ali Khamenei
COMMENTS