കോട്ടയം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസിന്റെ നിലപാടിനെതിരെ പിപി സ...
കോട്ടയം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസിന്റെ നിലപാടിനെതിരെ പിപി സരിന്‍. കൃഷ്ണദാസ് നടത്തിയ പരാമര്‍ശം തന്റെ ശ്രദ്ധയില്‍പെട്ടില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും സരിന്‍ പ്രതികരിച്ചു.
മാധ്യമ പ്രവര്‍ത്തനത്തിന്റെ നല്ല വഴികളിലൂടെ സഞ്ചരിക്കുന്നവരാണു കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ ഇറച്ചിക്കടയ്ക്കു മുന്നിലെ പട്ടികളാണെന്ന് ആരു പറഞ്ഞാലും ശരിയല്ലെന്നും സരിന്‍ കോട്ടയത്ത് പ്രതികരിച്ചു. രാവിലെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സരിന്‍ സന്ദര്‍ശിച്ചിരുന്നു. പുതുപ്പള്ളിയില്‍ ഇടവേളകളില്‍ എത്താറുള്ള ആളാണു താനെന്നും സരിന്‍ പറഞ്ഞു. എന്‍എസ്എസ് ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി സരിന്‍ കൂടിക്കാഴ്ച നടത്തി.
Key Words: P Sarin, Apology, NN Krishnadas, Controversial Statement
COMMENTS