പത്തനംതിട്ട: ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കാനുള്ള നീക്കം ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് ശശി തരൂര്‍ എം പി. ശബരിമലയി...
പത്തനംതിട്ട: ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കാനുള്ള നീക്കം ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് ശശി തരൂര്‍ എം പി. ശബരിമലയില്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് സൗകര്യം ഒരുക്കുന്നതിന് പകരം മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പ്രവര്‍ത്തക സമിതി അംഗം കൂടിയായ ശശി തരൂര്‍.
സ്പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നത് അന്യസംസ്ഥാന തീര്‍ത്ഥാടകരെ ഉള്‍പ്പെടെ കാര്യമായി ബാധിക്കും. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. സ്പോട്ട് ബുക്കിംഗ് വിഷയത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
Key words: Sabarimala Spot Booking, Shashi Tharoor
COMMENTS