തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ വര്‍ഷ...
തിരുവനന്തപുരം: ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കിയാല്‍ ഭക്തര്‍ക്ക് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഴിഞ്ഞ വര്‍ഷം പ്രതിദിനം 90,000 പേരെ ആയിരുന്നു അനുവദിച്ചതെന്നും സ്പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കിയേ തീരുവെന്നും അദ്ദേഹം പറഞ്ഞു. ഗൗരവം മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം എന്നത് അശാസ്ത്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമമെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പോട്ട് ബുക്കിംഗിന് അവസരം ഏര്‍പ്പെടുത്തണമെന്നും എന്തിനാണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ മര്‍ക്കടമുഷ്ടിയെന്നും അദ്ദേഹം ചോദിച്ചു.
വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും സര്‍ക്കാര്‍ തിരുത്താന്‍ തയാറാകുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് തികഞ്ഞ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഭക്തജനങ്ങളുടെ പ്രക്ഷോഭത്തിന് ബിജെപി പിന്തുണ നല്‍കുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ വ്യക്തമാക്കി. വി.ഡി സതീശന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പൊലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗ മാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തതെന്നും മന്ത്രി പറഞ്ഞു.
Key Words: Sabarimala, Online Booking , K Surendran, VD Satheesan
COMMENTS