തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. പരിയാരം മെഡിക്കല്‍ ക...
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിഷ്യനായ പ്രശാന്തിനെതിരെ ആരോഗ്യസെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെയും ജോയിന്റ് ഡിഎംഒയും അടങ്ങിയ സമിതി റിപ്പോര്‍ട്ട് നല്‍കി. പ്രശാന്ത് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
പ്രശാന്ത് സര്‍വീസില്‍ ഇരിക്കെ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതിനെക്കുറിച്ചാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സമിതി അന്വേഷണം നടത്തിയത്. പ്രശാന്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷിക്കണമെന്നും സമിതിയുടെ ശുപാര്‍ശയുണ്ട്.
Key Words: Departmental action, TV Prashant, ADM's Death
COMMENTS