മുംബൈ: വ്യവസായത്തിന്റെയും ജീവകാരുണ്യത്തിന്റെയും മുഖമായ അന്തരിച്ച വ്യവസായി രത്തന്‍ ടാറ്റയെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സം...
മുംബൈ: വ്യവസായത്തിന്റെയും ജീവകാരുണ്യത്തിന്റെയും മുഖമായ അന്തരിച്ച വ്യവസായി രത്തന്‍ ടാറ്റയെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
ദക്ഷിണ മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ (എന്‍സിപിഎ) രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.55 വരെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൂക്ഷിച്ചിരിക്കുന്നു. അവിടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ആളുകള്‍ ഒഴുകിയെത്തി.
ശേഷം സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം വോര്‍ളി ശ്മശാനത്തില്‍ എത്തിച്ചു. പാഴ്‌സി ആചാര പ്രകാരമാണ് അന്തിമ കര്‍മ്മങ്ങള്‍ നടന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുത്തു.
Key Words: Ratan Tata, Death, Funeral
COMMENTS