ഷാഫി പറമ്പിലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയത്, ആരോപണവുമായി മുന്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പാലക്കാട് : പാലക്...
ഷാഫി പറമ്പിലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയത്, ആരോപണവുമായി മുന്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍
പാലക്കാട് : പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് മുന്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി.
പാലക്കാട്ടെ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും നേതൃത്വത്തിനും പ്രാദേശിക സ്ഥാനാര്‍ഥി വേണമെന്നാണെന്നും അതല്ലെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്നാണെന്നും രാമസ്വാമി പറഞ്ഞു.
എന്നാല്‍ ഷാഫിയുടെ നിര്‍ബന്ധം കാരണമാണ് രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടത് ഷാഫി കാരണമാണെന്നും രാമസ്വാമി കുറ്റപ്പെടുത്തി.
Key words: Rahul Mamkoottathil, Shafi Parambil
COMMENTS