കോട്ടയം: യു.ഡി.എഫിന്റെ പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന...
കോട്ടയം: യു.ഡി.എഫിന്റെ പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കബറിടം സന്ദര്‍ശിച്ചു.
രാവിലെ പുതുപ്പള്ളിയില്‍ എത്തിയ രാഹുലിനൊപ്പം എം എല്‍ എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി സി വിഷ്ണുനാഥ്, മുന്‍ എംഎല്‍എ കെ സി ജോസഫ്, അഡ്വ. ടോമി കല്ലാനി , ജോഷി ഫിലിപ്പ്, ഫില്‍സണ്‍ മാതൃൂസ്, ജെജി പാലയ്ക്കലോടി അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കളുമുണ്ടായിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തുന്നതിനെ ചാണ്ടി ഉമ്മന്‍ എതിര്‍ത്തെന്ന വാര്‍ത്ത തെറ്റാണെന്നും ഒരു വാര്‍ത്ത നല്‍കുമ്പോള്‍ അതില്‍ പരാമര്‍ശിക്കപ്പെടുന്നവരോട് സംസാരിക്കാന്‍ മര്യാദ കാണിക്കണമെന്നും വൈകാരിക വിഷയം വാര്‍ത്തയാക്കുമ്പോള്‍ ജാഗ്രത കാണിക്കണമെന്നും രാഹുല്‍ പ്രതികരിച്ചു. മാത്രമല്ല, തന്നെയും ചാണ്ടി ഉമ്മനെയും ഈ വാര്‍ത്ത ഏറെ വേദിപ്പിച്ചുവെന്നും രാഹുല്‍ പറഞ്ഞു.
Key words: Rahul Mamkoottathil, Pudupally, Oommen Chandy, Congress
COMMENTS