ആലപ്പുഴ: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളായ രാഹുല്‍ മാങ്കൂട്ടത്തിലിനും രമ്യ ഹരിദാസിനും സന്ദര്‍ശനം നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍. രാഹുല്‍ മാങ്കൂ...
ആലപ്പുഴ: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളായ രാഹുല്‍ മാങ്കൂട്ടത്തിലിനും രമ്യ ഹരിദാസിനും സന്ദര്‍ശനം നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍. രാഹുല്‍ മാങ്കൂട്ടത്തിലും രമ്യാ ഹരിദാസും തന്നെ കാണാന്‍ വരണ്ട എന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇരുവരും സന്ദര്‍ശനത്തിനുള്ള അനുമതി തേടിയിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി അനുമതി നിഷേധിക്കുകയായിരുന്നു.
'പ്രതിസന്ധിയിലാകുമ്പോള്‍ മാത്രം വോട്ട് തേടി തന്നെ സമീപിക്കണ്ട' എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഇരുവരും കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് അനുമതി തേടിയത്. മറ്റ് നേതാക്കള്‍ വഴിയും ഇതിനായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി വഴങ്ങിയില്ലന്നാണ് റിപ്പോര്‍ട്ട്.
Key words: Rahul Mamkoottathil, Ramya Haridas, Vellapally Natesan
COMMENTS