P.V Anvar MLA is against K.T Jaleel MLA
മലപ്പുറം: പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അതിന് എംഎല്‍എ സ്ഥാനം തടസമാണെങ്കില്‍ രാജിവക്കുമെന്നും പിവി അന്‍വര്‍ എംഎല്‍എ. പുതിയ പാര്‍ട്ടിയുടെ പേര് ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും അന്‍വര്‍ അറിയിച്ചു.
ആദ്യം ഒപ്പം നിന്ന കെടി ജലീല്‍ ഇപ്പോള്‍ മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്നും ഒറ്റക്ക് നില്‍ക്കാന്‍ ശേഷിയില്ലെന്നും അന്‍വര്‍ പറഞ്ഞു. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളി പറയില്ലെന്ന് ഇപ്പോള്‍ കെടി ജലീല്‍ പറയുമ്പോള്‍ ആരെങ്കിലും അദ്ദേഹത്തെ വെടി വയ്ക്കുമെന്ന് പറഞ്ഞിരിക്കുമെന്നും കണ്ണുരുട്ടി ഭീഷണിപ്പെടുത്തി നിലപാട് മാറ്റിക്കുന്ന നടപടിയാണ് ഇവിടെ നടക്കുന്നതെന്നും അന്‍വര്‍ ആരോപണം ഉന്നയിച്ചു.
അതേസമയം നിലമ്പൂര്‍ അയിഷ തന്റെ വീട്ടില്‍ വന്ന് പിന്തുണ അറിയിച്ചതാണെന്നും അത് മാറില്ലെന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറം സ്വര്‍ണ്ണ കള്ളക്കടത്തിന്റെ കേന്ദ്രമാണെന്നും പണം ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി മുന്‍പേ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുള്ളതാണെന്നും അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നും അതിനു പറ്റില്ലെങ്കില്‍ ക്ഷമ പറയണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് എ.ഡി.ജി.പിയെയും പി ശശിയെയും പേടിയാണെന്നും പാര്‍ട്ടിക്ക് പിണറായിയെയും പേടിയാണെന്നും അതിനാല്‍ ബംഗാളിന്റെ സ്ഥിതിയിലേക്കാണ് പാര്‍ട്ടി കേരളത്തില്‍ പോകുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: P.V Anvar, K.T Jaleel, CPM, CM, ADGP, P Sasi
COMMENTS