Punjab BJP woman leader held while selling drugs
ചണ്ഡീഗഢ്: കാറില്‍ ഹെറോയിന്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ബി.ജെ.പി നേതാവ് സത്കാര്‍ കൗര്‍ അറസ്റ്റില്‍. 100 ഗ്രാം ഹെറോയിനുമായി മൊഹാലി ജില്ലയിലെ ഖരഡില്‍ നിന്നുമാണ് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും നിലവില്‍ ബി.ജെ.പി നേതാവുമായ കൗറിനെയും ഡ്രൈവറെയും പഞ്ചാബ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
രണ്ടര ലക്ഷം രൂപയ്ക്ക് ഹെറോയിന്‍ വില്‍ക്കാന്‍ ആഢംബര കാറിലെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് പൊലീസ് ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 28 ഗ്രാം ഹെറോയിനും 1.56 ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും ലഹരി കടത്താനുപയോഗിക്കുന്ന നാലു കാറുകളും പിടിച്ചെടുന്നു.
സംഭവത്തെ തുടര്‍ന്ന് കൗറിനെ പഞ്ചാബ് ബി.ജെ.പി നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 2017 മുതല്‍ 2022 വരെ ഫിറോസ്പുര്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന കൗര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാതിരുന്നതോടെയാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്.
Keywords: Punjab, BJP woman leader, Arrest, Police, Drug
COMMENTS