തിരുവനന്തപുരം: 2025ലെ പൊതു അവധി ദിനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു. നെഗോഷ്യബ്ള്...
തിരുവനന്തപുരം: 2025ലെ പൊതു അവധി ദിനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു. നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും ഇതില്‍ ഉള്‍പ്പെടും. അടുത്ത വര്‍ഷത്തെ പ്രധാനപ്പെട്ട 5 അവധി ദിനങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്.
അടുത്ത വര്‍ഷത്തെ ' റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്. അടുത്തവര്‍ഷം ഏറ്റവും കൂടുതല്‍ അവധികള്‍ ഉള്ള മാസം സെപ്റ്റംബര്‍ ആണ്.
ഓണം ഉള്‍പ്പെടെയുള്ള ആറ് അവധി ദിനങ്ങള്‍ ആണ് സെപ്റ്റംബറില്‍ ലഭിക്കുക. അതേസമയം അടുത്തവര്‍ഷം ഗാന്ധിജയന്തിയും വിജയദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ ജയന്തിയും വിഷുവും ഒരു ദിവസമാണ്.
2025 ലെ അവധി ദിവസങ്ങള്‍ ചുവടെ
ജനുവരി
മന്നം ജയന്തി: ജനുവരി- 2 - വ്യാഴം
റിപ്പബ്ലിക് ദിനം: ജനുവരി- 26 - ഞായര്‍
ഫെബ്രുവരി
ശിവരാത്രി: ഫെബ്രുവരി - 26 - ബുധന്‍
മാര്‍ച്ച്
ഈദ്-ഉല്‍-ഫിത്തര്‍: മാര്‍ച്ച് - 31 - തിങ്കള്
ഏപ്രില്‍
ഏപ്രില്‍ -14 - തിങ്കള്‍വിഷു/ ബി.ആര്‍ അംബേദ്കര്‍ ജയന്തി, പെസഹ വ്യാഴം- 17 - വ്യാഴം, ദുഃഖ വെള്ളി- 18- വ്യാഴം, ഈസ്റ്റര്‍ - 20- ഞായര്‍
മേയ്
മേയ് ദിനം: 01 - വ്യാഴം
ജൂണ്‍
ഈദുല്‍- അദ്ഹ (ബക്രീദ്): 06 - വെള്ളി
ജൂലൈ
മുഹറം: 06- ഞായര്‍
കര്‍ക്കടക വാവ്: 24 - വ്യാഴം
ഓഗസ്റ്റ്
സ്വാതന്ത്ര്യ ദിനം:15- വെള്ളി
അയ്യങ്കാളി ജയന്തി: 28- വ്യാഴം
സെപ്റ്റംബര്‍
ഒന്നാം ഓണം: 04 - വ്യാഴം
തിരുവോണം: 05 - വെള്ളി
മൂന്നാം ഓണം: 06 - ശനി
നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി: 07 - ഞായര്‍
ശ്രീകൃഷ്ണ ജയന്തി: 14 - ഞായര്‍
ശ്രീനാരായണഗുരു സമാധി: 21- ഞായര്‍
ഒക്ടോബര്‍
മഹാനവമി: 01 - ബുധന്‍
ഗാന്ധി ജയന്തി/വിജയ ദശമി: 02 - വ്യാഴം
ദീപാവലി: 20 - തിങ്കള്‍
ഡിസംബര്‍
ക്രിസ്മസ് : 25 - വ്യാഴം
Key Words: Public Holidays
COMMENTS