കൊച്ചി: സ്ഥാനാര്‍ഥിയാകാന്‍ അവസരം കിട്ടിയതില്‍ അഭിമാനവും സന്തോഷവുമെന്ന് പാലക്കാട്ടെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. ജനങ്ങളുടെ പ്രത...
കൊച്ചി: സ്ഥാനാര്‍ഥിയാകാന്‍ അവസരം കിട്ടിയതില്‍ അഭിമാനവും സന്തോഷവുമെന്ന് പാലക്കാട്ടെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. ജനങ്ങളുടെ പ്രതിനിധിയാകാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും രാഷ്ട്രീയം പറഞ്ഞു തന്നെ ജനങ്ങളിലേക്ക് ഇറങ്ങുമെന്നും സരിന്‍ വ്യക്തമാക്കി.
അതേസമയം, ഡോ. പി സരിന് നല്ല രീതിയില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യാനുള്ള ഭാവിയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. സരിനെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്നും രാഷ്ട്രീയ നിലപാട് അനുസരിച്ച് തങ്ങള്‍ ആളുകളെ ഉള്‍ക്കൊള്ളുകയും പുറന്തള്ളുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, സംസ്ഥാനത്ത് സിപിഎമ്മിന് സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ വലിയ പാടായെന്ന് കെ മുരളീധരന്‍ പരിഹസിച്ചു. ചിഹ്നം പുറത്തെടുത്താല്‍ ജയിക്കില്ലെന്ന പേടിയാണ് സിപിഎമ്മിനെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി സഖാക്കള്‍ തന്നെ പാര്‍ട്ടിയെ കുളംതോണ്ടുന്നതിന് ഉദാഹരണമാണ് പി.പി ദിവ്യയെന്നും അദ്ദേഹം വിമര്‍ശിച്ചു.
Key Words: CPM Candidate, P. Sarin
COMMENTS