Priyanka Gandhi to begin Wayanad election campaign
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. നാല് സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി സമര്‍പ്പിച്ചിരുന്നത്.
അതേസമയം പ്രിയങ്കയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു. പത്രികയില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളില്‍ ക്രമക്കേടുണ്ടെന്നും അതിനാല്‍ തള്ളണമെന്നുമായിരുന്നു ആവശ്യം. 65.55 കോടിരൂപയാണ് വാദ്രയുടേതായി പത്രികയിലുള്ളത്.
എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷം ആദായ നികുതി വകുപ്പ് കണ്ടെത്തിയതില്‍ നിന്നും വ്യത്യാസമുണ്ടെന്നും അതിനാല്‍ പത്രിക തള്ളണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു ദിവസത്തേക്ക് പ്രിയങ്ക കേരളത്തിലെത്തി. ഇന്ന് വയനാട് മീനങ്ങാടിയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ അവര്‍ പങ്കെടുത്തു.
സ്ഥാനാര്‍ത്ഥിയായ ശേഷമുള്ള ആദ്യത്തെ യോഗമായിരുന്നു മീനങ്ങാടിയിലേത്.
വയനാട്ടിലെ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയങ്ക പറഞ്ഞു. തുടര്‍ന്ന് ദീപാവലിക്കു ശേഷം അവര്‍ വീണ്ടും വയനാട്ടിലെത്തും.
COMMENTS