വയനാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കന്നി അങ്കത്തിനി...
വയനാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കന്നി അങ്കത്തിനിറങ്ങുന്ന പ്രിയങ്കയ്ക്ക് പൂര്‍ണ പിന്തുണയുമായി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റില്‍ എത്തിയിരുന്നു.
മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമര്‍പ്പിച്ചത്. വന്‍ ജനാവലി സാക്ഷിയായ റോഡ് ഷോയ്ക്ക് പിന്നാലെയാണ് പ്രിയങ്ക പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി സോണിയ ഗാന്ധിക്കും റോബോട്ട് വാദ്രക്കുമൊപ്പം ഇന്നലെ വൈകീട്ട് 8.30 യോടെയാണ് പ്രിയങ്ക ഗാന്ധി ബത്തേരിയിലെ റിസോര്‍ട്ടിലെത്തിയത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗയും ഇന്ന് 10 മണിയോടെയും ബത്തേരിയിലെത്തി.
key words: Priyanka Gandhi, Nomination Paper, Wayanad Lok Sabha Election
COMMENTS