കല്‍പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിനിറങ്ങിയ പ്രിയങ്കാ ഗാന്ധി നാമിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന നിമിഷത്തിന് സാക്ഷ്യം വഹിക്കാ...
കല്‍പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിനിറങ്ങിയ പ്രിയങ്കാ ഗാന്ധി നാമിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി.
ഹെലികോപ്റ്ററില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കൊപ്പമാണ് രാഹുല്‍ കല്‍പറ്റ സെന്റ്. മേരീസ് കോളേജ് ഗ്രൗണ്ടില്‍ പറന്നിറങ്ങിയത്. അതേസമയം, പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവച്ചു. ഉച്ചയോടെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. പത്രിക സമര്‍പ്പണത്തിനു മുന്നോടിയായുള്ള റോഡ് ഷോ ആരംഭിച്ചു. ജനസാഗരമാണ് റോഡ് ഷോയ്ക്ക് പ്രിയങ്കയ്ക്ക് പിന്തുണ അറിയിക്കുന്നത്.
രാഹുലിനെയും ഖര്‍ഗെയും കൂടാതെ, കെപിസിസി പ്രസിഡന്റെ കെ.സുധാകരന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പ്രധാനപ്പെട്ട നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും എംപിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും റോഡ് ഷോയുടെ ഭാഗമായി.
Key words: Priyanka Gandhi, Wayanad By election
COMMENTS