വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ പ്രചരണത്തിനായി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്ത...
വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ പ്രചരണത്തിനായി യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. പ്രിയങ്കയുടെ കന്നി മത്സരത്തില്‍ പ്രചരണം നടത്താന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കം വയനാട്ടിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കല്‍പ്പറ്റയില്‍ ഇവര്‍ ഒന്നിച്ച് തന്നെ റോഡ് ഷോയും നടത്തും. ഇതിനു ശേഷമാകും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം.
അതേസമയം, ഇന്ന് വയനാട്ടില്‍ എത്തുന്ന എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനെ റോഡ് ഷോ നടത്തി സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ബി.ജെ.പി നടത്തുന്നുണ്ട്. പ്രിയങ്കക്കെതിരായ മത്സരത്തില്‍ ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പ്രചരണം നടത്താനാണ് ബി.ജെ.പി. ഒരുങ്ങുന്നത്.
Key Words: Priyanka Gandhi, Wayanad Election, Sonia Gandhi, Rahul Gandhi
COMMENTS