ശ്രീനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വേണ്ടിയാണ് നടപടി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇതുമായി ബന്ധപ...
ശ്രീനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വേണ്ടിയാണ് നടപടി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ലയാണ് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുക.
ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ ഇന്‍ഡ്യാ സഖ്യം വന്‍ വിജയം നേടിയിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായാണ് നാഷണല്‍ കോണ്‍ഫറന്‍സ് മത്സരിച്ചത്.
48 സീറ്റുകളില്‍ ഇന്‍ഡ്യാ മുന്നണി വിജയിച്ചപ്പോള്‍ 29 സീറ്റുകള്‍ മാത്രമാണ് ബി ജെ പിക്ക് നേടാന്‍ കഴിഞ്ഞത്. പി ഡി പി മൂന്ന് സീറ്റുകള്‍ നേടി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നത്.
Key words: President, Jammu and Kashmir
COMMENTS