കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിന് എതിരായ ലഹരി കേസിൽ ഇടനിലക്കാരനായ എളമക്കര സ്വദേശി ബിനു ജോസഫ് പിടിയിൽ. സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയെയും ...
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശിന് എതിരായ ലഹരി കേസിൽ ഇടനിലക്കാരനായ എളമക്കര സ്വദേശി ബിനു ജോസഫ് പിടിയിൽ.
സിനിമ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും കൊച്ചിയിൽ ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലിൽ എത്തിച്ചതും ബിനു ജോസഫാണ്.
എന്തൊക്കെ ലഹരി ഇടപാടുകളാണ് നടന്നതെന്നും ചലച്ചിത്ര താരങ്ങൾ എന്തിനാണ് ഗുണ്ടാത്തലവനെ കണ്ടതെന്നും അറിയുന്നതിനാണ് ബിനു ജോസഫിനെ ചോദ്യം ചെയ്യുന്നത്.
പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിന്റെ മുറിയിൽ എത്തിയതായി പരാമർശമുള്ളത്.
മരടിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം ഓം പ്രകാശനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ലഹരി ഉപയോഗം വ്യക്തമായി തെളിയിക്കാൻ പോലീസിന് കഴിയാതിരുന്നതിനാൽ ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഹോട്ടലിൽ ഓംപ്രകാശിന്റെ മുറിയിൽ നിന്ന് അളവിൽ കൂടുതൽ മദ്യം പോലീസ് പിടികൂടിയിരുന്നു. ലഹരി ഉപയോഗിച്ചതിന്റെ തെളിവുകളും കിട്ടിയിരുന്നെങ്കിൽ അത് കോടതിയിൽ സ്ഥാപിക്കാനായില്ല.
വരും ദിവസങ്ങളിൽ ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ചോദ്യം ചെയ്യുമെന്ന് പോലീസ് സൂത്രങ്ങൾ സൂചിപ്പിച്ചു.
ഹോട്ടലിൽ നടന്ന അലൻ വോക്കറുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാനാണ് ഓം പ്രകാശ് എത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഓം പ്രകാശന്റെ മുറിയിൽ ലഹരി ഉപയോഗം നടക്കുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു പോലീസ് എത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. ഓംപ്രകാശിന്റെ മുറിയിൽ ഇരുപതോളം പേർ വന്നു പോയതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords : Prayaga Martin, Sreenath Bhasi, Omprakash, Kochi
COMMENTS