P.P Divya's bail plea judgment on 29th
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി. ഈ മാസം 29 ന് കോടതി കേസില്‍ വിധി പറയും. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ദിവ്യയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ദിവ്യയുടെ അഭിഭാഷകനും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും പ്രോസിക്യൂഷനും തമ്മില്‍ നടന്ന മണിക്കൂറുകള്‍ നീണ്ടുനിന്ന വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി കേസ് വിധി പറയാന്‍ മാറ്റിയത്.
ജാമ്യം ലഭിക്കുന്നതിനായി ദിവ്യയുടെ അഭിഭാഷകന്‍ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോള്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയ്‌ക്കെതിരെ നിരവധി വാദമുഖങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.
Keywords: ADM Naveen Babu, P.P Divya, Bail plea, Judgment
COMMENTS