കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ പി പി ദിവ്യയെ കണ്ണൂര്‍ ജില്ല പഞ്ചായത്ത്...
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ പി പി ദിവ്യയെ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി. സി പി എം ജില്ല സെക്രട്ടറിയേറ്റിന്റേതാണു തീരുമാനം. അഡ്വ. കെ കെ രത്ന കുമാരിയാണ് പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്റ്. പരിയാരം ഡിവിഷനില്‍ നിന്നുള്ള ജില്ല പഞ്ചായത്തംഗമാണ് രത്‌നകുമാരി.
സി പി എം ജില്ല സെക്രട്ടറിയേറ്റിന്റെ പ്രസ്താവന. കണ്ണൂര്‍ എ ഡി എം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേര്‍പാടിനെ തുടര്‍ന്നു കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമര്‍ശനമാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാര്‍ട്ടി സ്വീകരിച്ചത്.
അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ല പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി പി. ദിവ്യ ഒഴിവാകണമെന്ന് ജില്ല സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. അത് ദിവ്യ അംഗീകരിച്ചതിനെ തുടര്‍ന്ന് പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ കെ. രത്നകുമാരിയെ പരിഗണിക്കാന്‍ സെക്രട്ടറിയേറ്റ്തീരുമാനിച്ചു.
Key words: PP Divya, District Panchayat President Naveen Babu
COMMENTS