തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പി.പി.ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് കെ...
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പി.പി.ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
കല്‍പ്പറ്റ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രിയുടെ നാവ് പൊന്തിയില്ല. നാണം കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്.
പി.പി.ദിവ്യ ഗുഹയിലൊന്നും പോയി ഒളിച്ചിട്ടില്ല. നാടുവിട്ടുപോയിട്ടുമില്ല. പൊലീസിന്റെ സംരക്ഷണത്തിലാണ് ദിവ്യ കഴിയുന്നത്. മുഖ്യമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെ സെക്രട്ടറി പി.ശശിയുടേയോ നിര്‍ദേശമില്ലാതെ പൊലീസ് സംരക്ഷണം നല്‍കില്ല. അന്നത്തെ യോഗത്തില്‍ ദിവ്യക്കെന്തായിരുന്നു കാര്യം.
കമ്മിഷന് തട്ടാനുള്ള നീക്കം നടക്കാതിരുന്നതിലുള്ള മനഃപ്രയാസവും വൈരാഗ്യവുമാണ് ആരോപണം ഉന്നയിക്കാനും കേസ് കെട്ടിച്ചമയ്ക്കാനും കാരണമെന്ന് സുധാകരന് ആരോപിച്ചു.
Key words: PP Divya, Chief Minister, K. Sudhakaran
COMMENTS